പാലക്കാട്: കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ജില്ലയിൽ ലൈഫ് മിഷൻ വഴി 49,397 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 16405 വീടുകൾ നിർമ്മാണ പുരോഗതിയിലാണ്. ഒന്നാംഘട്ടത്തിൽ (പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണം) 7628 ഭവനങ്ങളും, രണ്ടാംഘട്ടത്തിൽ (ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിർമ്മാണം) 14,651 ഭവനങ്ങളും, മൂന്നാംഘട്ടത്തിൽ (ഭൂഭവനരഹിതർ) 3031 ഭവനങ്ങളുടെ നിർമ്മാണവുമാണ് പൂർത്തീകരിച്ചത്.
ഭവന സമുച്ചയങ്ങളിൽ ചിറ്റൂർ തത്തമംഗലം നഗരസഭാ പരിധിയിൽ 42 യുണിറ്റുകളുടെ നിർമ്മാണവും, കൊടുമ്പ് പഞ്ചായത്ത് പരിധിയിൽ 34 യുണിറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗം, മത്സ്യബന്ധന വിഭാഗക്കാർക്ക് പ്രത്യേക ഇളവ് നൽകിക്കൊണ്ട് തയ്യാറാക്കിയ പ്രത്യേക ലിസ്റ്റിൽ 2868 ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. ലൈഫ് 2020 ലിസ്റ്റിൽ 5904 , അതിദാരിദ്യ നിർമാർജന പദ്ധതിയുടെ ഭാഗമായി 428 എണ്ണം ഭവനങ്ങളും പൂർത്തിയാക്കി. ലൈഫിൽ ഉൾപ്പെടുത്തി പി.എം.എ.വൈ ലൈഫ് (അർബൺ ) 6575 , പി.എം.എ.വൈ (റൂറൽ) 4794 എണ്ണത്തിന്റെ നിർമ്മാണവും പട്ടികജാതി പട്ടിക വർഗ്ഗ മത്സ്യ തൊഴിലാളി ന്യൂനപക്ഷം വകുപ്പുകൾ മുഖേന 3518 ഭവനങ്ങളുടേയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |