പാലക്കാട്: ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിൽ തൃത്താല മണ്ഡലത്തിലെ 194 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളാകുന്നു. 51 മിച്ചഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 194 പട്ടയങ്ങളുടെ വിതരണം 20ന് രാവിലെ 11ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷനാവും.
തലമുറകളായി സ്ഥലത്തെ സ്ഥിര താമസക്കാരായിരുന്നെങ്കിലും ഈ കുടുംബങ്ങൾക്ക് ഭൂമി സംബന്ധിച്ച ഒരു രേഖയും ഇല്ലാത്തതിനാൽ ഭൂ നികുതി അടക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ അർഹതപ്പെട്ട പല ആനുകൂല്യങ്ങളും ഇവർക്ക് ലഭിച്ചിരുന്നില്ല. പട്ടയം ലഭ്യമാക്കുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. നാലര വർഷത്തിനിടെ തൃത്താല മണ്ഡലത്തിൽ ആയിരം കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായത്.
പട്ടയമേള വിജയകരമാക്കുന്നതിന് മന്ത്രി എം ബി രാജേഷ് ചെയർമാനും തഹസിൽദാർ ടി പി കിഷോർ കൺവീനറുമായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി.ബാലചന്ദ്രൻ, തഹസിൽദാർ ടി.പി.കിഷോർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |