പാലക്കാട്: സർക്കാർ മെഡിക്കൽ കോളേജിൽ ഓഡിയോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്‌ട്രേഷൻ ഉള്ളവരും എം.എസ്.സി. സ്പീച്ച് ആൻഡ് ഹിയറിംഗ് /എം.എ.എസ്.എൽ.പി/എം.എസ്.സി. ഓഡിയോളജി അല്ലെങ്കിൽ തത്തുല്യ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്.സി. സ്പീച്ച് ആൻഡ് ഹിയറിങ് ബിരുദമുള്ളവർക്കും അവസരമുണ്ട്. താൽപര്യമുള്ളവർ അഭിമുഖത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 10ന് മെയിൻ ബ്ലോക്കിൽ എത്തണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 04912951010
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |