മലമ്പുഴ: ശുചിത്വോത്സവത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. ഭാരത് മാത എച്ച്.എസ്.എസിലെ എസ്.അഷികയ്ക്ക് ഒന്നാം സ്ഥാനവും ഭാരത്‌മാത എച്ച്.എസ്.എസിലെ അദിത്ത് കൃഷ്ണ ചോലയിലിന് രണ്ടാം സ്ഥാനവും ലഭിച്ചു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കാഞ്ചന, ക്ലീൻ കേരള കമ്പനി സെക്ടർ കോഓർഡിനേറ്റർ പി.വി.സഹദേവൻ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ കെ.എ.ഷോബിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |