ചെർപ്പുളശ്ശേരി: മാരായമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റും കൈരളി ഫിറ്റ്നസ് ക്ലബ്ബും സംയുക്തമായി ഒമ്പത് കിലോമീറ്റർ മിനി മാരത്തോൺ സംഘടിപ്പിച്ചു. പാലക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ മഞ്ഞപെറ്റ രവികുമാർ ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഇ.കെ.മുഹമ്മദ് റഫീഖ്, സ്‌കൂൾ ഹെഡ് മാസ്റ്റർ കെ.സി.മുരളീധരൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷംസുദ്ധീൻ കെ.പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാൻ, ബിപിൻ ശങ്കർ, കൈരളി ക്ലബ് ഭാരവാഹികളായ ശശികുമാർ, ഉണ്ണികൃഷ്ണൻ, ദിലീപ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |