
മണ്ണാർക്കാട്: സപ്തദിന എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി അലനല്ലൂർ ഗവ.വെക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് വൊളന്റിയർമാരും വിദ്യാർത്ഥികളും ഭീമനാട് ഗ്രാമോദയം വായനശാലയിലെ പ്രവർത്തകരുമായി ആശയസംവാദം നടത്തി.
പാട്ടുപാടിയും നൃത്തംചെയ്തും കുസൃതി ചോദ്യങ്ങൾ ചോദിച്ചും അനുഭവങ്ങൾ പങ്കുവെച്ചും വിദ്യാർഥികൾ സന്ദർശനം ഹൃദ്യമാക്കി.
വായനശാലാ പ്രസിഡന്റ് കെ. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ശശികുമാർ ഭീമനാട് അദ്ധ്യക്ഷനായി. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.എസ്.ജയൻ, സെക്രട്ടറി വി.സുരേഷ് കുമാർ, എം.സുശീല, ടി.മണികണ്ഠൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |