ചിറ്റൂർ: നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ പുതുതായി തെരഞ്ഞടുക്കപ്പെട്ട അംഗങ്ങൾക്ക് അമ്മ നാടക വേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് ഹാളിൽ അമ്മ നാടക വേദി പ്രസിഡന്റ് എ.മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി.വിജയൻ അനുമോദന പ്രസംഗം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ബിനുവിന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് 20 അംഗങ്ങൾക്ക് ഭരണഘടനയുടെ പകർപ്പ് നൽകി. യോഗത്തിൽ മോഹൻ സ്വാഗതവും പി.അനിത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |