മുതലമട: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പോത്തമ്പാടം കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭിന്നശേഷിക്കാർക്കുള്ള 2025-26 വർഷത്തെ ഉപകരണ നിർണയ ക്യാമ്പ് നടത്തി. മുതലമട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.സുദേവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റസിയ കാജഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹീര, പഞ്ചായത്തംഗങ്ങളായ വി.പ്രിയ പ്രദീപ്, ഉണ്ണിയമ്മ, നന്ദിനി, സുനിത മുരുകൻകുട്ടി, സുമ, പ്രസീത തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
