SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

മിൽമ ക്ഷീര സദനം: താക്കോൽദാനം നിർവ്വഹിച്ചു

Increase Font Size Decrease Font Size Print Page
milma
മിൽമ ക്ഷീര സദനം പദ്ധതിയുടെ ഭാഗമായി അരണ്ടപ്പളളം ക്ഷീര സംഘാംഗം നാരായണിക്ക് അനുവദിച്ച വീടിന്റെ താക്കോൽദാനം മിൽമ ചെയർമൻ കെ.എസ്.മണി നിർവ്വഹിക്കുന്നു.

ചിറ്റൂർ: മിൽമ ക്ഷീരസദനം പദ്ധതിയനുസരിച്ച് അരണ്ടപ്പളളം ക്ഷീരസംഘത്തിൽ പാൽ നൽകുന്ന അരണ്ടപ്പളളത്തെ നാരായണിക്ക് അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തികരിച്ചതിനെ തുടർന്നുള്ള താക്കോൽദാനം മിൽമ ചെയർമാൻ കെ.എസ്.മണി നിർവ്വഹിച്ചു. നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു അദ്ധ്യക്ഷനായി. സായന്തനം പദ്ധതിയുടെ ഉദ്ഘാടനം മിൽമ ഡയറക്ടർ കെ.കോരൻ നിർവ്വഹിച്ചു. മിൽമ ഡയറക്ടർ സനോജ് ഡയറി ഫാം മാനേജ്‌മെന്റ് തുക വിതരണം ചെയ്തു. മിൽമയുടെ സ്‌ക്കോളർഷിപ്പ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി മുരളി നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് എം.ചെന്താമര, വാർഡ് മെമ്പർ ശാന്ത, ഷീജ ഏലിയാസ്, ഷിജോ മാത്യുതോമസ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY