പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി ഫെബ്രുവരി ഏഴിന് രാവിലെ 10ന് ജോബ് ഡ്രൈവ് നടത്തും. നഴ്സിംഗ് സ്റ്റാഫ്, കെയർ ഗിവർ, സ്റ്റോർ മാനേജർ, അസിസ്റ്റന്റ് സ്‌റ്റോർ മാനേജർ, സ്‌റ്റോർ സൂപ്പർവൈസർ, ഫ്‌ളോർ മാനേജർ, സെയിൽ സ്റ്റാഫ്, ക്യമ്പസ് കണക്ട് എക്സിക്യൂട്ടീവ്, സ്റ്റുഡന്റ് അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകൾ. ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം. ഫോൺ: 0491 2505435, 2505204.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
