SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.37 PM IST

കുടിവെള്ളം പാഴാകുന്നു

Increase Font Size Decrease Font Size Print Page
water
കരിമ്പുഴ കോട്ടപ്പുറം-ആറ്റാശ്ശേരി റോഡിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു.

ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം-ആറ്റാശ്ശേരി റോഡിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു. കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡിലൂടെ ഒഴുകാൻ തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ജല അതോറിറ്റി അധികൃതർക്ക് അനക്കമില്ല. ഒന്നിടവിട്ട ദിനങ്ങളിലാണ് പ്രദേശത്ത് കുടിവെള്ളം വിതരണം നടക്കുന്നത്. ഇത്തരത്തിൽ റോഡിലൂടെ കുടിവെള്ളം പരന്നൊഴുകുന്നതും ജനങ്ങൾക്ക് ഉപകരിക്കേണ്ട ജലം പാഴാകു ന്നതും നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം കാണാൻ വാട്ടർ അതോറിറ്റിക്കായിട്ടില്ല. പൈപ്പ് മാറ്റി സ്ഥാപിക്കാനോ കേടുപാടുകൾ തീർക്കാനോ തയ്യാറാകാതെ അധികൃത‌ർ അനാസ്ഥ തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

TAGS: LOCAL NEWS, PALAKKAD, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY