SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

സോഷ്യൽ വർക്കർ ഒഴിവ്

Increase Font Size Decrease Font Size Print Page
social-worker
social worker

പാലക്കാട്: ജില്ലാ പട്ടികവർഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു, എം.എ.സോഷ്യോളജി അല്ലെങ്കിൽ എം.എ ആന്ത്രോപോളജി എന്നിവയിൽ വിജയിച്ച പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വനത്തിനുള്ളിലെ ഉന്നതികളിൽ യാത്ര ചെയ്യുന്നതിനും ഊരുകൾ സന്ദർശിക്കുന്നതിനും സന്നദ്ധതയുള്ളവരായിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി ഉള്ളടക്കം ചെയ്ത് പത്തിന് മുൻപായി പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0491 2505383.

TAGS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY