SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.49 PM IST

ഇശൽ സന്ധ്യ

Increase Font Size Decrease Font Size Print Page

പാലക്കാട്: സ്വരലയയും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച സെമിനാറും മാപ്പിള കലാവതരണങ്ങകളും സ്വരലയ പ്രസിഡന്റ് എൻ.എൻ.കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ, കാലടി ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല സീനിയർ പ്രൊഫ. ലിസി മാത്യൂ ഉദ്ഘാടനം ചെയ്തു.

മാപ്പിള കലകൾ ചരിത്രത്തിലും സംസ്‌കാരത്തിലും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മലപ്പുറം ഗവകോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ.സക്കീർ ഹുസൈൻ, മാപ്പിളപ്പാട്ട് ഗവേഷകനും മാപ്പിള കലാ അക്കാദമി ജോ.സെക്രട്ടറി ഫൈസൽ എളേറ്റിൽ, മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. സ്വരലയ സെക്രട്ടറി ടി.ആർ. അജയൻ സ്വാഗതവും സ്വരലയ വൈസ് പ്രസിഡണ്ട് മുഹമ്മദ് കാസിം നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY