അഗളി: അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന് കീഴിൽ നടപ്പിലാക്കി വരുന്ന 'നമ്ത് വെള്ളാമെ' പദ്ധതിയിലേക്ക് അഗ്രിക്കൾച്ചർ ഓഫീസർ, ഫീൽഡ് കോർഡിനേറ്റർ തസ്തികകളിൽ കരാർ/ദിവസ വേതനാടിസ്ഥനത്തിൽ നിയമനം നടത്തുന്നതിന് നാളെ രാവിലെ 9.30ന് കൂടിക്കാഴ്ച നടത്തും. അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയ്ക്ക് അഗ്രിക്കൾച്ചറിൽ ബിരുദമാണ് യോഗ്യത. പ്രായം 18-36. ഫീൽഡ് കോഓർഡിനേറ്റർ തസ്തികയിലേക്ക് പ്ലസ്ടു വി.എച്ച്.എസ്.സിയാണ് യോഗ്യത. പത്ത് ഒഴിവുകളാണ് ഉള്ളത്. പ്രായ പരിധി 18-36. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ താമസിക്കുന്ന പട്ടികവർഗക്കാർക്ക് മുൻഗണന. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും രേഖകളുമായി അഗളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04924 254382.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
