മണ്ണാർക്കാട്: താലൂക്ക് ലൈബ്രറി കൗൺസിലും മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരികസായാഹ്നം എഴുത്തുകാരൻ വി.മുസഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.ആർ.ഹബീബുള്ള അദ്ധ്യക്ഷനായി. ഡോ. സുബൈർ വാഴമ്പുറത്തിന്റെ ചരിത്ര പാതയിലെ അപൂർവ പ്രതിഭകൾ , റാഫില ബിൻത് അബ്ദുൾറഹിമിന്റെ ത്രിപുര സുന്ദരി എന്നീ പുസ്തകങ്ങളുടെ പ്രകാശനവുമുണ്ടായി. കെ.പി.എസ്.പയ്യനെടം, സംസ്ഥാന കൗൺസിൽ അംഗം പി.എൻ.മോഹനൻ, മനോജ് വീട്ടിക്കാട്, ശരത് ബാബു തച്ചമ്പാറ, ഉമാഭായി, പി.രാധാകൃഷ്ണൻ, എം.കൃഷ്ണദാസ്, എ.ആർ.രവിശങ്കർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
