പാലക്കാട്: ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന 'അക്ഷരോന്നതി' പദ്ധതിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ പുസ്തകപ്പെട്ടി സ്ഥാപിച്ചു. ആദ്യ പുസ്തകം കൈമാറി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി പുസ്തകപ്പെട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധിക മാധവൻ, ബ്ലോക്ക് സെക്രട്ടറി കെ.കാഞ്ചന, സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർമാരായ വി.സി.ഉദയകുമാർ, പി.സി.പാർവതി, മെമ്പർമാരായ അഡ്വ. രമേശ്, ബിനുമോൾ, രതീഷ് തസ്രാക്ക്, എം.എ.ജിതിൻരാജ്, എൽ.ഇന്ദിര, എസ്.രമ്യ, എം.ധന്യ, ആർ.ഗായത്രി, ഗീത എന്നിവർ പുസ്തകം കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
