ചിറ്റൂർ: 43 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഒഴലപതി ചിന്നകൗണ്ടന്നൂർ റോഡ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് എസ്.ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.സിന്ധു, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജിസ്ന റിപ്പോർട്ട് അവതരിപ്പിച്ചു. വടകരപ്പതി പഞ്ചായത്തംഗം മോഹൻരാജ്, പഞ്ചായത്ത് സെക്രട്ടറി മേരിബിബിയാന എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
