SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

വാളയാറിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം

Increase Font Size Decrease Font Size Print Page
water
വാളയാറിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച് കേരള കൗമുദി ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ച വാർത്ത.

 ടാങ്കർ ലോറികളിൽ സൗജന്യമായി വെള്ളം എത്തിക്കും

വാളയാർ: വാളയാറിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ പുതശ്ശേരി പഞ്ചായത്തിന്റെ ഇടപെടൽ. തൽക്കാലം ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ നടപടി തുടങ്ങി. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ മിനി കുടിവെള്ള പദ്ധതികൾ തുടങ്ങാനും തീരുമാനമായി. വാളയാർ മേഖലയിലെ കുടിവെള്ള പ്രശ്നം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വിഷയം ശ്രദ്ധയിൽ പെട്ടതും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബാബുവും സ്ഥലം സന്ദർശിച്ചു. വാട്ടർ അതോറിറ്റി പാലക്കാട് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വാട്ടർ അതോറിറ്റി കുടിവെള്ളം എത്തിക്കാൻ കാലതാമസം നേരിടുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ബദൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

 മിനി കുടിവെള്ള പദ്ധതികൾ

നിലവിൽ തമിഴ്നാട്ടിൽ നിന്നുള്ള ഏജന്റുമാർ വഴി ടാങ്കർ ലോറി വെള്ളം റില കൊടുത്ത് വാങ്ങുന്ന സ്ഥിതിയാണ്. ഇതൊഴിവാക്കാർ ടാങ്കർ ലോറി വഴി സൗജന്യമായി ജലവിതരണം ചെയ്യാൻ തീരുമാനമെടുത്തു. ജല വിതരണം ആരംഭിക്കുകയും ചെയ്തു. ഇത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. പ്രദേശത്ത് മിനി കുടിവെള്ള പദ്ധതികൾ തുടങ്ങാനും തീരുമാനിച്ചു. ജല പ്രശ്നം നില നിൽക്കുന്ന സ്ഥലങ്ങളിൽ കുഴൽ കിണർ കുഴിച്ച് വെള്ളം നിലവിലെ പൈപ്പ് ലൈനുകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയാണ്. പെട്ടെന്ന് പൂർത്തീകരിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മിനി കുടിവെള്ള പദ്ധതി പ്രവർത്തനം തുടങ്ങുന്നത് വരെ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് തുടരും.

TAGS: LOCAL NEWS, PALAKKAD, WALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY