
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ അബേദ്ക്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുന്ന പാറക്കളം അംബേദ്ക്കർ ഗ്രാമം പ്രവൃത്തി പൂർത്തീകരണോദ്ഘാടനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. ഒരു കോടി രൂപ ചെലവഴിച്ചാണ് സമഗ്ര വികസന പ്രവർത്തികൾ പൂർത്തികരിച്ചത്.കെ.ഡി.പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനായി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.അലി, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്ററ് ലളിത ചന്ദ്രൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ യു.ബാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർമാൻ എം.തങ്കൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.