പാലക്കാട്: ഹരിത കേരളം മിഷൻ ബഡ്ജറ്റ് പദ്ധതിയുടെ ഭാഗമായി തോലനൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. കുത്തനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരീഷ് ബാബു ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ കുഴൽമന്ദം ബ്ലോക്ക് കോഓർഡിനേറ്റർ എ.അനുഷ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സംഗീത, വാർഡ് അംഗം അപ്പു, അസിസ്റ്റന്റ് സെക്രട്ടറി എച്ച്.ഹാരിസ്, കോളേജ് യൂണിയൻ അംഗം അനുശ്രീ, കോളേജ് വുമൺ സെൽ കോർഡിനേറ്റർ ബി.സരസ്വതി, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം.എൻ.പരശുറാം, കോളേജ് വിമൻസെൽ അംഗം ഹിബ ഫാത്തിമ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |