കൊല്ലങ്കോട്: ആശ്രയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ കോളേജ് ദിനാഘോഷത്തിന്റെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അശ്വതിദാസ് നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.കെ.സുദർശനൻ, യൂണിയൻ സെക്രട്ടറി എം.രുദ്ര, വാർഡ് മെമ്പർ ഷീജ മുരുകൻ, മാനേജിംഗ് ട്രസ്റ്റി ആർ.പ്രഫുല്ലദാസ്, കെ.ബി.ബിബിത്ത്, കെ.സഫ്ന, പി.അരവിന്ദാക്ഷൻ, എൽ.കൃഷ്ണൻകുട്ടി, ആർ.അഭിനയ, കെ.ചന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |