മുടപ്പല്ലൂർ: അഖിലകേരള എഴുത്തച്ഛൻ സമാജം മുടപ്പല്ലൂർ കിഴക്കേത്തറ ശാഖ വാർഷിക ജനറൽബോഡിയും കുടുംബ സംഗമവും സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.കാർത്തികേയൻ അദ്ധ്യക്ഷനായിരുന്നു. വിവിധ തലങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും അനുമോദിച്ചു. ജില്ലാ സെക്രട്ടറി ശശീന്ദ്രൻ വി.ഏറാട്ട് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ആർ.സ്വാമിനാഥൻ റിപ്പോർട്ടും ട്രഷറർ എ.ബാബു കണക്കും അവതരിപ്പിച്ചു. എം.സി.ഗോപാലകൃഷ്ണൻ, എം.കെ.ജയ, ആർ.സുജിത, വിഎം.ശ്രുതി, എം.രാജേഷ്, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |