പാലക്കാട്: ഇന്ന് മുണ്ടൂർ എബ്രാസൺ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പാലക്കാട് ജില്ലാതല പട്ടയമേളയിൽ വിതരണത്തിന് തയ്യാറായിട്ടുള്ളത് 4762 പട്ടയങ്ങൾ. ഇതിൽ 1000 എണ്ണം ദേവസ്വം ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളാണ്. 400 പി.എ.ആർ (ഇറിഗേഷൻ) പട്ടയം, 47 ലാൻഡ് അസൈൻമെന്റ് പട്ടയം, 29 മിച്ചഭൂമി പട്ടയം, 15 എസ്.ടി പട്ടയം, ഒൻപത് എൽ.എ.ജി (2) പട്ടയം എന്നിങ്ങനെ വിവിധ തരത്തിലുള്ള പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. മണ്ഡലാടിസ്ഥാനത്തിൽ നൽകുന്ന പട്ടയങ്ങളിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്നത് മണ്ണാർക്കാട് മണ്ഡലത്തിലാണ്. 780 പട്ടയങ്ങളാണ് ഇവിടെ വിതരണത്തിന് തയ്യാറായത്. നെന്മാറ 330, ചിറ്റൂർ 333, മലമ്പുഴ 319, പാലക്കാട് 311, കോങ്ങാട് 499, തരൂർ 483, തൃത്താല 238, ഒറ്റപ്പാലം 362, ഷൊർണ്ണൂർ 205, ആലത്തൂർ 680, പട്ടാമ്പി 227 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം. സംസ്ഥാനതല പട്ടയമേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മുണ്ടൂർ പൊരിയാനി എബ്രാസൺ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവർ പട്ടയം വിതരണം ചെയ്യും.
ഇതുവരെ 62561 പട്ടയം വിതരണം ചെയ്തു
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യ സാക്ഷാത്കരണത്തിനായി രൂപീകരിച്ച പട്ടയ മിഷന്റെയും പട്ടയ അസംബ്ലികളുടെയും കീഴിൽ 2016 മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62561 പട്ടയങ്ങൾ. 2016 മുതൽ 2021 വരെ 13615 പട്ടയങ്ങളും 2021 മുതൽ 2025 വരെ 48946 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. 2025ൽ മാത്രം 11,408 പട്ടയങ്ങൾ വിതരണം ചെയ്തു. 2025 മെയ്, ജൂലായ് മാസങ്ങളിലാണ് പട്ടയമേളകൾ നടത്തി. മെയ് എട്ടിന് നടന്ന പട്ടയമേളയിൽ 9050 പട്ടയങ്ങളും ജൂലായ് 15ന് നടന്ന മേളയിൽ 2358 പട്ടയങ്ങളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |