അഗളി: അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ 179 ദിവസത്തെ കരാർ വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ നേഴ്സിംഗ് ഓഫീസർ, ഫാർമസിസ്റ്റ്, ഡ്രൈവർ, ഫിസിയോതെറാപിസ്റ്റ്, ഇ.സി.ജി ടെക്നിഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്‌ക് സ്റ്റാഫ്, ഹോസ്പിറ്റൽ അറ്റൻഡന്റ് (ഗ്രേഡ് 2) തസ്തികകളിലേക്ക് ഫെബ്രുവരി 27ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പൊലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുമായി എത്തണം. ഹോസ്പിറ്റൽ അറ്റൻഡന്റ് (ഗ്രേഡ് 2) തസ്തികയിലെ കൂടിക്കാഴ്ച മാർച്ച് രണ്ടിന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |