പാലക്കാട്: ആഴ്ചാവസാനത്തെ വലിയ യാത്രാത്തിരക്ക് പരിഗണിച്ച് വിവിധ ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു. ചെന്നൈ-മംഗളൂരു സെൻട്രൽ എക്സ്‌പ്രസ്(16159), മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്(16130) എന്നിവയിൽ ഫെബ്രുവരി 27ന് ഒരു സ്ലീപ്പർ കോച്ച് അധികമായി ഏർപ്പെടുത്തി. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്‌പ്രസിൽ(16629) ഫെബ്രുവരി 28നും മംഗളൂരു-ചെന്നൈ എക്സ്പ്രസ്(16160), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്(16603) എന്നിവയിൽ മാർച്ച് ഒന്നിനും തിരുവനന്തപുരം-മംഗളൂരു മാവേലി(16604) എക്സ്‌പ്രസിൽ മാർച്ച് രണ്ടിനും ഒരു സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചതായി റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |