SignIn
Kerala Kaumudi Online
Tuesday, 10 March 2026 9.26 AM IST

ഹരിത സ്‌കോളർഷിപ്പ്

Increase Font Size Decrease Font Size Print Page
scolarship
ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഇക്കോ സെൻസ് വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് പ്രവർത്തനങ്ങൾ പ്രസിഡന്റ് പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് ഇക്കോ സെൻസ് വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് പ്രവർത്തനങ്ങൾ പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.അരുണ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി സ്‌കൂൾ, എ.യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾ ശുചിത്വ അംബാസിഡർമാരായി പ്രവർത്തിക്കും. ഇവർക്ക് പഞ്ചായത്ത് പ്രോത്സാഹനമായി 1500 രൂപ സ്‌കോളർഷിപ്പായി നൽകും. പഞ്ചായത്ത് ആരോഗ്യ വിദ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. ഉണ്ണികൃഷ്ണൻ, മെമ്പർമാരായ എം.കെ.ദ്വാരകാനാഥൻ, കെ.വി.ഗോപാലൻകുട്ടി, വി.ഗിരിജ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷംന, ബ്ലോക്ക് കോഓർഡിനേറ്റർ രഹ്ന സുരേഷ് എന്നിവർ സംസാരിച്ചു. ഇതുവരെ നടന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. അടുത്ത വാർഷിക കലണ്ടറിന് അംഗീകാരം നൽകി.

TAGS: LOCAL NEWS, PALAKKAD, SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.