പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ അത്താണിപ്പറമ്പ് ശാഖയും പാലക്കാട് അഹല്യ കണ്ണാശുപത്രിയും അഹല്യ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയുക്തമായി 15ന് അത്താണിപ്പറമ്പ് ശ്രീസ് കോംപ്ലക്സിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. പാലക്കാട് വെസ്റ്റ് യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നേത്ര പരിശോധന, ഹൃദയ സംബന്ധമായ ചികിത്സ, വേദന രഹിര ശസ്ത്രക്രിയകൾ എന്നിവ ക്യാമ്പിൽ ലഭ്യമാകും. ഷുഗർ, രക്തസമ്മർദ്ദം, ഗൈനക്കോളജി കൺസൾട്ടേഷൻ, ബ്രെസ്റ്റ് കാൻസർ ബോധവത്കരണം എന്നിവയും ഉണ്ടായിരിക്കും. ഫോൺ : 8547354248,9746465130.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |