പാലക്കാട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയപാർട്ടികൾ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
രാഷ്ട്രീയകക്ഷികൾക്ക് ചെലവഴിക്കാവുന്ന തുക വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായാണ് യോഗം ചേർന്നത്. കർശനമായി ഹരിതചട്ടം പാലിക്കണം. ഫ്ലക്സ്, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന സ്ഥാപനത്തിന്റെയും പബ്ലിഷറുടെയും പേരും മറ്റു വിവരങ്ങളും ഉൾപ്പെടുത്തണം. സമയബന്ധിതമായി നാമനിർദ്ദേശപത്രികകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും യോഗത്തിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |