വെള്ളിമെഡൽ നേടി മുഹമ്മദ് മിൻഷാദ്
Thursday 07 May 2026 12:53 AM IST
പട്ടാമ്പി: ഓൾ കേരള കിക്ക്‌ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി മുഹമ്മദ് മിൻഷാദ് എന്ന സാബു. മേയ് 2.3.4 തിയ്യതികളിൽ കോട്ടയത്ത് വച്ചായിരുന്നു ചാമ്പ്യൻഷിപ്പ്. ഈ മാസം മധ്യപ്രദേശിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചിട്ടുണ്ട്. നടുവട്ടം കൂർക്ക പറബിലുള്ള ബാക്ക് ബോൺ മാർഷ്യൽ ആർട്ട്‌സിലെ മുസ്തഫ മാസ്റ്ററുടെ കീഴിലാണ് പരിശീലനം. നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അയനിക്കാട്ടുതൊടി അബ്ദുൾ ഹമീദിന്റെയും സീനത്തിന്റെയും മകനാണ്. സഹോദരൻ സച്ചു.