പാലക്കാട്: സംസ്ഥാന ചെറുകിട റൈസ് ഫ്ളോർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം 14ന് ജി.ബി റോഡിലുള്ള കല്യാൺ ടൂറിസ്റ്റ് ഹോമിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യവസായികൾ എന്ന മുദ്രകുത്തി പൊലൂഷൻ സർട്ടിഫിക്കറ്റ് അടിച്ചേൽപ്പിച്ചതും പഞ്ചായത്ത് അടിക്കടി കൂട്ടുന്ന ലൈസൻസ് ഫീസും സ്പെയർ പാർട്സുകളുടെയും മറ്റ് അനുബന്ധ സാമഗ്രികളുടെ വില വർദ്ധനവ് മൂലം പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വിവിധ ആവശ്യങ്ങൾ പ്രതിനിധി സമ്മേളനം സർക്കാരിന് മുന്നിൽ സമർപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആർ. ബാലകൃഷ്ണൻ, സെക്രട്ടറി ശിവദാസ്, ട്രഷറർ എ. ചന്ദ്രൻ, എം. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |