SignIn
Kerala Kaumudi Online
Saturday, 21 September 2024 5.36 AM IST

നാലു പതിറ്റാണ്ട് അന്നമൂട്ടിയ നളിനിയമ്മക്ക് യാത്രഅയപ്പ്

Increase Font Size Decrease Font Size Print Page
school

പട്ടാമ്പി: നാല് പതിറ്റാണ്ടു കാലം നാട്ടിലെ കുരുന്നുകൾക്കാകെ വാത്സല്യത്തോടെ അന്നമൂട്ടിയ നളിനിയമ്മയ്ക്ക് സ്കൂളിൽ യാത്രഅയപ്പ് നൽകി. കൊടലൂർ ബി.കെ.എം.എൽ.പി സ്‌കൂളിലാണ് അപൂർവ്വവും വികാര നിർഭരവുമായ യാത്രഅയപ്പ് നടന്നത്. 36 വർഷക്കാലം ഈ സ്‌കൂളിൽ കുട്ടികൾക്കായി ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്ന കൊടലൂർ കിണായത്ത് വീട്ടിൽ നളിനിയമ്മ വാർദ്ധക്യ സഹജമായ പ്രായാസങ്ങൾ മൂലം സ്‌കൂളിലെ ജോലിയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് സ്‌കൂൾ അധികൃതരും പി.ടി.എയും പൂർവ വിദ്യാർത്ഥികളും ചേർന്ന് നളിനിയമ്മക്ക് യാത്രഅയപ്പ് നൽകിയത്. സ്നേഹ സമ്മാനം സ്വീകരിക്കാനായി അവർ വേദിയിലെത്തിയപ്പോൾ സ്‌കൂളിൽ കൂടിയ എല്ലാവരിലും വിഷമം നിറഞ്ഞു നിന്നു. കുട്ടികളുടെ സ്നേഹ സമ്മാനം നൽകാനായി എത്തിയ സ്‌കൂളിലെ വിദ്യാർത്ഥിനി ഫിദയെ ചേർത്ത് പിടിച്ച് ഒരു കൊച്ചു കുട്ടിയെപ്പോലെ അവരും വിതുമ്പി. യാത്രയയപ്പ് നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭാ മരാമത്ത് കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.എ റാസി, പ്രമീള, എ.ഇ.ഒ ലതിക, നൂൺമീൽ ഓഫീസർ വിനോദ് കുമാർ, പി.ടി.എ പ്രസിഡന്റ് ഹമീദ്, അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു. പ്രീ പ്രൈമറി വിദ്യർത്ഥികളുടെ ബണ്ണി ഫെസ്റ്റിൽ സമ്മാനം നേടിയ കുട്ടികൾ, ശാസ്ത്ര ക്വിസിൽ സമ്മാനം നേടിയ അർജുൻ എന്നിവർക്ക് പരിപാടിയിൽ വച്ച് ഉപഹാരം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, RETURMENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.