ശ്രീകൃഷ്ണപുരം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ജനമൈത്രി പൊലീസ്, ട്രോമ കെയർ ശ്രീകൃഷ്ണപുരം യൂണിറ്റും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. തിരുവാഴിയോട് ജംഗ്ഷനിൽ നിന്ന് ശ്രീകൃഷ്ണപുരം ചന്തപ്പുര വരെ നടത്തിയ കൂട്ടയോട്ടം കെ.പ്രേംകുമാർ എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്തു. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.കെ.കൃഷ്ണദാസ്, ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്പെക്ടർ കെ.എം. ബിനീഷ്, ജനമൈത്രി പൊലീസ് സി.ആർ.ഒ, എസ്.ഐ എ.മുരളിധരൻ, ബീറ്റ് ഓഫീസർ കെ.വിനോദ്കുമാർ, ജയദേവൻ, ശ്രീകൃഷ്ണപുരം കുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ധന്യ എസ് .പി തുടങ്ങിയവരും വിവിധ ക്ലബ്ബ് ,ജനമൈത്രി ജാഗ്രത സമിതി അംഗങ്ങൾ ,ശ്രീകൃഷ്ണപുരം, തോട്ടര, കാട്ടുകുളം, കടമ്പഴിപ്പുറം എന്നീ ഹയർസെക്കൻഡറി സ്കൂളുകളിലെ എസ്.പി. സി വിദ്യാർത്ഥികൾ, മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |