SignIn
Kerala Kaumudi Online
Thursday, 09 May 2024 9.21 AM IST

കർഷകർക്ക് ആശങ്ക: നെല്ലോലകളിൽ ചിലന്തി മണ്ഡരി

servy
വിള ആരോഗ്യ കേന്ദ്രം പാടശേഖരങ്ങളിൽ സർവേ നടത്തുന്നു.

കൊല്ലങ്കോട്: കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രം വിവിധ പാടശേഖരങ്ങളിൽ നടത്തിയ കീടരോഗ സർവേയിൽ നെല്ലോലകളെ ആക്രമിക്കുന്ന ചിലന്തി മണ്ഡരികളുടെ ആക്രമണം രൂക്ഷമായതായി കണ്ടെത്തി. നിലവിൽ രണ്ട് വർഷം മുൻപാണ് കൊല്ലങ്കോട് മേഖലയിൽ മണ്ഡരികളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നെന്മാറ, ആലത്തൂർ മേഖലകളിലും ചിലന്തി മണ്ഡരിയുടെ ആക്രമണം പിന്നീട് കണ്ടെത്തിയിട്ടുണ്ട്.

വിള ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായുള്ള സർവേയിലാണ് വെലങ്ങാം പാടശേരത്തിലെ കർഷകരായ രഘുനാഥൻ, രതീശ് എന്നിവരുടെ പാടത്ത് ചിലന്തി മണ്ഡരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. മഴയില്ലാത്തതും വരണ്ടതുമായ കാലാവസ്ഥയിൽ കാണപ്പെടുന്ന മണ്ഡരികൾ ഇപ്പോൾ മഴക്കാലത്ത് കാണപ്പെടുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്താൽ കൂടുതൽ കീടങ്ങളും രോഗങ്ങളും നെൽപ്പാടത്തു കാണപ്പെടുന്നുണ്ട്.

ഇടയ്ക്കിടെയുള്ള നല്ല വെയിലും മഴയും മണ്ഡരികളുടെ വ്യാപനത്തിന് കാരണമാകുന്നു എന്ന് കേരള കാർഷിക സർവകലാശാല പ്രൊഫസറും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ കൂടിയായ ഡോ. ഹസീന ഭാസ്‌കർ പറഞ്ഞു. മണ്ഡരി ബാധിത പ്രദേശങ്ങളിൽ ഡോ.ഹസീന ഭാസ്‌കർ, ജൂനിയർ റിസർച്ച് ഫെല്ലോ മെൽവിൻ മോഹൻ, കൃഷിഭവൻ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിലെ പെസ്റ്റ് സർവൈലൻസ് ഫീൽഡ് അസിസ്റ്റന്റ് കെ. ശ്രീജിത്ത് എന്നിവർ കൃഷിയിട പരിശോധന നടത്തി. പലതരത്തിൽപ്പെട്ട മഞ്ഞളിപ്പും ഇലകരിച്ചിലും പാടത്തു കാണുന്നുണ്ട് എങ്കിലും ചിലന്തി മണ്ഡരികളുടെ ആക്രമണമാണോ എന്ന് കൃഷിഭവനുമായി ബന്ധപ്പെട്ടു ഉറപ്പാക്കിയ ശേഷം മാത്രം നിയന്ത്രണമാർഗ്ഗങ്ങൾ അനുവർത്തിക്കേണ്ടതാണെന്നും കൃഷി ഓഫീസർ എൻ.ജി വ്യാസ് അറിയിച്ചു. മണ്ഡരിയുമായി ബന്ധപ്പെട്ട കർഷകരുടെ സംശയങ്ങൾക്ക് കൊല്ലങ്കോട് കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാം.

ചിലന്തി മണ്ഡരികൾ

ചിലന്തി വർഗത്തിൽപെട്ട 'ഒലിഗോനിക്കസ് ഒറൈസെ' എന്ന വിളിപ്പേരുള്ളവയാണ് ഇവ. 8 മുതൽ 18 ദിവസങ്ങൾക്കുള്ളിൽ ജീവിത ചക്രം പൂർത്തിയാക്കും. ഇലയുടെ അടിയിൽ മുട്ടയിട്ടു പെരുകുന്ന ഇവ ഇലകളിലെ നീര് ഊറ്റികുടിക്കുന്നു.

ആക്രമണ ലക്ഷണങ്ങൾ

*മണ്ഡരികൾ കൂട്ടത്തോടെ ഇലകളിൽ പെരുകുമ്പോൾ ഇലയിലെ ഹരിതകം നഷ്ട്ടപ്പെടുകയും വെളുത്തപാടുകൾ കാണപ്പെടുകയും ചെയ്യും.

*ആദ്യം ബാധിച്ച ഇലകൾ കരിഞ്ഞു തൂങ്ങി നിൽക്കും.

*പുതിയ ഇലകളിൽ നരച്ചതും വെളുത്തതുമായ പാടുകൾ കാണപ്പെടും.

*കീടബാധ രൂക്ഷമാണെങ്കിൽ ഇലയുടെ കീഴെ വലകൾ കാണപ്പെടുകയും വലകളിൽ വെളുത്ത പൊടി അടിയുകയും ചെയ്യും.

*ഇല ക്രമേണ മഞ്ഞളിക്കുകയും ഉണങ്ങി നശിക്കുകയും ചെയ്യും.

നിയന്ത്രണ മാർഗങ്ങൾ
*കൃത്യമായി മണ്ഡരികളെ തിരിച്ചറിയുക
*മണ്ഡരി ബാധയുടെ ആരംഭഘട്ടത്തിൽ വെറ്റബിൾ സൾഫർ എന്ന മണ്ടരിനാശിനി ഏക്കറിന് 500 ഗ്രാം, 100 ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലക്കി തളിക്കാം.
*രോഗം രൂക്ഷമാണെങ്കിൽ ഫെനസ്‌ക്വിൻ, സ്‌പൈറോ മെസി ഫെൻ എന്നീ മണ്ഡരി നാശിനികൾ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.