പാലക്കാട്: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കുറഞ്ഞ ചെലവിൽ ഒരുക്കിയ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ജില്ലയിൽ ഒരു വർഷം പൂർത്തിയാക്കി. ഇതുവഴി ഒന്നര കോടിയോളം രൂപ ഇതുവരെ സമാഹരിച്ചു.
നെല്ലിയാമ്പതിയിലേക്കാണ് പാലക്കാട് നിന്ന് ആദ്യയാത്ര ആരംഭിച്ചത്. ഇതുവരെ 13 സ്ഥലങ്ങളിലേയ്ക്ക് 266 യാത്രകൾ ബഡ്ജറ്റ് ടൂറിസത്തിലൂടെ പൂർത്തിയാക്കി. 10,243 യാത്രികരാണ് ടൂറിസത്തിന്റെ ഭാഗമായത്. നെല്ലിയാമ്പതി, നെഫർറ്റിറ്റി ആഡംബര കപ്പൽയാത്ര, മൂന്നാർ യാത്ര എന്നിവ ഏറെ ജനപ്രിയമായി.
നെല്ലിയാമ്പതിയിലേക്ക് 186ഉം 49 നെഫർറ്റിറ്റി യാത്രകളും പൂർത്തിയാക്കി. ഈ മാസം 30ന് 50-ാമത് ആഡംബര കപ്പൽ യാത്ര പൂർത്തിയാക്കും.
27ന് നടത്തുന്ന പൈതൃക യാത്രയോടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് പാലക്കാട് കെ.എസ്.ആർ.ടി.സി യൂണിറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |