മണ്ണാർക്കാട്: ജില്ലാ പഞ്ചായത്ത് വിദ്യാർത്ഥിനികൾക്കായി നടപ്പാക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി തെങ്കര ജി.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.രത്നവല്ലി ആമുഖ പ്രഭാഷണം നടത്തി. പ്രധാനാദ്ധ്യാപിക പി.കെ.നിർമ്മല അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉനൈസ്, എസ്.എം.സി ചെയർമാൻ കെ.ശിവദാസൻ, ഉമാദേവി, സബീല, ദീപു ചന്ദ്രൻ, അനില, മുസ്തഫ പ്രസംഗിച്ചു.
പെൺകുട്ടികളെ ആത്മവിശ്വാസമുള്ളവരും തന്റേടികളുമാക്കുന്നതോടൊപ്പം അതിക്രമ സാഹചര്യം തിരിച്ചറിയാൻ പ്രാപ്തരാക്കുക, സ്വയംരക്ഷയ്ക്കായി പെട്ടെന്ന് സ്വീകരിക്കേണ്ട പ്രതിരോധ തന്ത്രങ്ങൾ പരിശീലിപ്പിക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |