പെരുമാട്ടി: ജി.എച്ച്.എസ്.എസിലെ എസ്.പി.സി ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ്, പൂർവ വിദ്യാർത്ഥി സംഗമം, സ്കൂൾ വാർഷികം എന്നിവ ഇന്നുരാവിലെ പത്തിന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് എസ്.പി.സി വിദ്യാർത്ഥികളുടെ ഗാർഡ് ഒഫ് ഓണർ നടക്കും. എസ്.എം.സി ചെയർമാൻ കെ.സുരേഷ് അദ്ധ്യക്ഷനാവും.
റിയാലിറ്റി ഷോ ഫെയിം സനിഗ സന്തോഷ് മുഖ്യാതിഥിയാവും. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ്, പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, ജില്ലാ പഞ്ചായത്തംഗം മാധുരി പത്മനാഭൻ, കൃഷ്ണകുമാർ, ഷീബ രാധാകൃഷ്ണൻ, ഉഷ നന്ദിനി പങ്കെടുക്കും. തുടർന്ന് കാവ്യശിൽപം, നാടകം, കലാപരിപാടികൾ എന്നിവ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |