മണ്ണാർക്കാട്: 'ലഹരിമുക്ത തലമുറ മികച്ച ആരോഗ്യ സംസ്കാരം' എന്ന മുദ്രാവാക്യവുമായി സേവ് മണ്ണാർക്കാട് സംഘടിപ്പിച്ച റൺ മണ്ണാർക്കാട് റൺ മാരത്തോൺ നാടിന് ആവേശമായി. രാവിലെ കുടു ഗ്രൗണ്ടിൽ നിന്നാരംഭിച്ച മാരത്തോണിൽ 10 കിലോമീറ്റർ ഓട്ടം ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസും അഞ്ച് കിലോമീറ്റർ ഓട്ടം ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീക്കും ഫ്ളാഗ് ഓഫ് ചെയ്തു.
മാരത്തോണിൽ പങ്കെടുക്കുന്നവർക്ക് വ്യായാമത്തിന് സൂം ബാ മ്യൂസിക്കൽ ഡാൻസ് ഉണ്ടായിരുന്നു. രജിസ്റ്റർ ചെയ്തവരിൽ നിന്ന് നറുക്കെടുപ്പ് നടത്തി പ്രത്യേക സമ്മാനം നൽകി. പങ്കെടുത്ത എല്ലാവർക്കും ടീ ഷർട്ട്, മെഡൽ, പ്രഭാത ഭക്ഷണം എന്നിവയും ഏർപ്പാടാക്കിയിരുന്നു. ഡി.എച്ച്.എസ് എൻ.സി.സി കേഡറ്റുകൾ, ട്രോമ കെയർ യൂണിറ്റ്, നന്മ, കാരുണ്യ ആംബുലൻസ് ടീം, മണ്ണാർക്കാട് സൈക്കിൾ ക്ലബ്ബ്, ബുള്ളറ്റ് ക്ലബ്ബ്, വി 50 ക്ലബ്ബ് തുടങ്ങിയവരും പങ്കാളികളായി.
സമ്മാനദാന ചടങ്ങിൽ സേവ് ചെയർമാൻ ഫിറോസ് ബാബു അദ്ധ്യക്ഷനായി. അഡ്വ.എൻ.ഷംസുദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ധർമ്മലശ്രീ, നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ് ബഷീർ എന്നിവർ മുഖ്യാതിഥികളായി. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, നഗരസഭ ഉപാദ്ധ്യക്ഷ പ്രസീത, കൗൺസിലർമാരായ സി.പി.പുഷ്പാനന്ദ്, അരുൺകുമാർ, സിന്ധു, സജ്ലി ഗ്രൂപ്പ് എം.ഡി സജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |