പാലക്കാട്: സംസ്ഥാന ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർ, സഹകരണ സംഘങ്ങൾ, മിൽമ, മൃഗസംരക്ഷണ വകുപ്പ് കെ.ഡി.എഫ്.ഡബ്ല്യു.എഫ്, കെ.എൽ.ഡി ബോർഡ് മേഖലയുമായി ബന്ധപ്പെട്ട് പരാതി പരിഹാര അദാലത്ത് നടത്തും.
ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസാന്ത്വനം ഇൻഷുറൻസ്, കേരള ക്ഷീരകർഷക ക്ഷേമനിധി, ക്ഷീര സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു/കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീര സംഘം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ, മിൽമയും സംഘങ്ങൾ/വിതരണക്കാർ/ഉപഭോക്താക്കൾ എന്നിവ സംബന്ധിച്ച പരാതി അദാലത്തിന് നൽകാം.
പരാതികൾ 'സംസ്ഥാന ക്ഷീര സംഗമംഫയൽ അദാലത്ത്' തലക്കെട്ടിൽ ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ രണ്ടാം നില, പാലക്കാട്-678001 വിലാസത്തിൽ 25നകം നൽകണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 8129831296.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |