അടൂർ മണ്ഡലത്തിലെ 20 പ്രവർത്തികൾ ബഡ്ജറ്റിൽ ഉൽപ്പെടുത്തി. നാല് പ്രധാന പദ്ധതികൾക്ക് ടെൻഡറിംഗ് പ്രൊവിഷൻ സാദ്ധ്യമാക്കി. 14 കോടി രൂപ അടങ്കൽ വകയിരുത്തുകയും ചെയ്തു.
പ്രധാന പദ്ധതികൾ
ഏറത്ത് ഗ്രാമപഞ്ചായത്ത് കാര്യാലയം : 2 കോടി,
പന്തളം ഫുട്ട് ഓവർ ബ്രിഡ്ജ് : 3.5 കോടി,
നെടുംങ്കുന്നുമല ടൂറിസം പദ്ധതി : 3.5 കോടി,
അടൂർ റവന്യൂ കോംപ്ലക്സ് : 5കോടി
പന്തളം സബ് ട്രഷറി കെട്ടിടം : 3.30 കോടി,
പന്തളം എ.ഇ.ഒ ഓഫീസ് 2.30 കോടി,
അടൂരിൽ സാംസ്ക്കാരിക സമുച്ചയം : 5 കോടി,
ചിറമുഴിച്ചിറ ടൂറിസം പദ്ധതിക്ക് 2.50 കോടി,
നെല്ലിമുകൾ - ആനയടി റോഡ് നവീകരണം : 10 കോടി,
അടൂർ കോടതി കെട്ടിട വികസനം : 7.50 കോടി,
പറക്കോട് ഐവർകാല റോഡ് നവീകരണം : 7.40 കോടി,
കാച്ചുവയൽ - ആനന്ദപ്പള്ളി റോഡ് നവീകരണം : 4.50 കോടി,
കൊടുമൺ മുല്ലോട്ട് ഡാം നിർമ്മാണം : 3.50 കോടി,
ഹോളിക്രോസ് - ആനന്ദപ്പള്ളി റോഡ് നവീകരണം : 8 കോടി,
കൊടുമൺ - അങ്ങാടിക്കൽ റോഡ് നവീകരണം : 8 കോടി,
പന്തളം എസ്.ആർ.ഒ നവീകരണം : 4.50 കോടി,
ആതിരമല ടൂറിസം പദ്ധതി : 4 കോടി,
ചിരണിക്കൽ ജലശുദ്ധീകരണ പ്ലാന്റ് : 1 കോടി
കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് തികച്ചും ശ്രദ്ധേയമായ പരിഗണന അടൂർ മണ്ഡലത്തിന് ലഭിച്ചു. ഇടതുസർക്കാരിനും ധനകാര്യ വകുപ്പ് മന്ത്രിക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
ചിറ്റയം ഗോപകുമാർ,
ഡെപ്യൂട്ടി സ്പീക്കർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |