പത്തനംതിട്ട : ജില്ലാ ഭരണകൂടവും കേരള ബാങ്കും സംയുക്തമായി നടത്തുന്ന ബാങ്ക് വായ്പ കുടിശിക നിവാരണമേള നാളെ രാവിലെ 10 മുതൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. മേളയിൽ സീതത്തോട്, ചിറ്റാർ വില്ലേജുകളിലെ റവന്യൂ റിക്കവറി നടപടി നിലനില്ക്കുന്ന ബാങ്ക് വായ്പ കേസുകളിൽ പരമാവധി ഇളവുകൾ നൽകി ഒറ്റത്തവണയായി തീർപ്പാക്കുന്നതിന് അവസരമുണ്ടായിരിക്കും. ഈഅവസരം പരമാവധി പ്രയോജനപ്പെടുത്തി വായ്പയിലെ പലിശയിലും പിഴ പലിശയിലും ഇളവുകൾ ലഭ്യമാക്കി കുടിശിക തീർപ്പാക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട റവന്യൂ റിക്കവറി തഹസിൽദാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |