വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുത്സവം നടുവത്തൊടി പാടശേഖരത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ നീതു ചാർലി, ജി. സുഭാഷ്, കെ.ആർ. പ്രമോദ്, പ്രസന്നകുമാരി, വി. വിമൽ, ജി. ലക്ഷ്മി, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, കോന്നി കൃഷി അസി. ഡയറക്ടർ വി. ഷിജു കുമാർ, വള്ളിക്കോട് കൃഷി ഓഫീസർ രഞ്ജിത്ത് കുമാർ, പാടശേഖര സമിതി പ്രസിഡന്റ് വിശ്വനാഥൻ നായർ, സെക്രട്ടറി ആർ. വിക്രമൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |