SignIn
Kerala Kaumudi Online
Saturday, 21 September 2024 3.16 AM IST

ഡിജിറ്റൽ രംഗത്തും കേരളകൗമുദി മുന്നേറി: കെ യു ജനീഷ് കുമാർ

Increase Font Size Decrease Font Size Print Page
cake

പത്തനംതിട്ട : മാറുന്ന കാലത്തിലും കാലിടറാതെ കേരളകൗമുദി മികവ് തെളിയിച്ച് മുന്നേറുകയാണെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കേരളകൗമുദിയുടെ 112 -ാമത് സ്ഥാപക ദിനാഘോഷം പത്തനംതിട്ട യൂണിറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

112 വർഷം നിലപാടുകൾകൊണ്ട് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുകയാണ് കേരളകൗമുദി. യഥാർത്ഥ സംഭവങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന പത്രമാണിത്. മറ്റു പത്രങ്ങളെ അപേക്ഷിച്ച് കേരളകൗമുദിയോട് വല്ലാത്ത ഒരു ആകർഷണം ഉണ്ടാകാറുണ്ട്. കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള കേരളകൗമുദിയുടെ ശ്രമത്തെ അഭിനന്ദിക്കുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കേരളകൗമുദി പത്രം വായിച്ചില്ലെങ്കിൽ എതോ കാര്യത്തിൽ വീഴ്ചവരുത്തിയ പ്രതീതിയായിരുന്നു. സമൂഹത്തെക്കുറിച്ച് കൂടുതൽ വായിക്കാനും മനസിലാക്കാനും കഴിഞ്ഞത് കേരളകൗമുദി വായിച്ചുള്ള ശീലമാണെന്ന് ജനീഷ് കുമാർ പറഞ്ഞു.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച കേരളകൗമുദി പത്തനംതിട്ട യൂണിറ്റിലെ ജീവനക്കാർക്ക് അവാർഡുകളും ഉപഹാരങ്ങളും ജനീഷ് കുമാർ വിതരണം ചെയ്തു. കേരളകൗമുദി യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ, ബ്യൂറോ ചീഫ് എം.ബിജുമോഹൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.