തിരുവല്ല: തിരുവല്ല സബ് ട്രഷറിക്ക് പുതിയ കെട്ടിടം അനുവദിക്കണമെന്ന് എൻ.ജി.ഒ.യൂണിയൻ തിരുവല്ല എരിയ സമ്മേളനം ആവശ്യപ്പെട്ടു. പൊതുജനങ്ങളും പെൻഷൻകാരും നൂറ്റി എഴുപതിലധികം സർക്കാർ ഓഫീസുകളും ഇടപാടുകൾക്കായി ആശ്രയിക്കുന്ന തിരുവല്ല സബ് ട്രഷറി കെട്ടിടം കാലപ്പഴക്കവും സ്ഥലസൗകര്യത്തിന്റെ അപര്യാപ്തതയും മൂലം സുരക്ഷിതമല്ലാത്ത സ്ഥിതിയിലാണ്. യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.വി.പ്രഫുൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് കെ.എം.ഷാനവാസ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി.സജീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ആർ.സീതാലക്ഷ്മി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ജോയിന്റ് സെക്രട്ടറിമാരായ ശങ്കർ ദത്തൻ രക്തസാക്ഷി പ്രമേയവും, ബിജു.ഡി.അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായി പ്രസിഡന്റ് കെ.എം.ഷാനവാസ്, വൈസ് പ്രസിഡന്റ്മാർ ഡി.ബിജു,കെ.ഒ.ഓമന,സെക്രട്ടറി ബി.സജീഷ്, ജോയിന്റ് സെക്രട്ടറിമാർ അനൂപ് അനിരുദ്ധൻ, ആർ.പ്രഭിതകുമാരി, ട്രഷറർ ശങ്കർ ദത്തൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |