SignIn
Kerala Kaumudi Online
Thursday, 19 September 2024 2.36 PM IST

നാട്ടുപക്ഷി കണക്കെടുപ്പിൽ ജില്ല രണ്ടാംസ്ഥാനത്ത്, തിരുവല്ലയിൽ മഞ്ഞവരയൻ പ്രാവ്

Increase Font Size Decrease Font Size Print Page
manja1

തിരുവല്ല: നാലു ദിവസമായി ലോകത്താകമാനം നടന്ന ചുറ്റുവട്ട പക്ഷികണക്കെടുപ്പ് പൂർത്തിയായപ്പോൾ പത്തനംതിട്ട ജില്ല സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തെത്തി. തൃശ്ശൂരാണ് ഒന്നാമത്. രാജ്യത്ത് കേരളം ഒന്നാമതെത്തി. 194 രാജ്യങ്ങളിൽ ഇന്ത്യ രണ്ടാംസ്ഥാനത്തും. അമേരിക്കയാണ് ഒന്നാമത്.

എല്ലാവർഷവും ഫെബ്രുവരിയിൽ ലോകത്താകമാനം ഒരേദിവസങ്ങളിൽ നടക്കുന്ന ഗ്രേറ്റ് ബാക്ക് യാർഡ് ബേഡ് കൗണ്ട് എന്ന പരിപാടിയിലാണ് സംസ്ഥാനത്തിന്റെയും ജില്ലയുടെയും നേട്ടം. മഞ്ഞവരയൻ പ്രാവിനെ ജില്ലയിൽ ആദ്യമായി തിരുവല്ല പട്ടണത്തിൽ നിരീക്ഷക്കപ്പെട്ടതാണ് ഇൗപ്രാവശ്യത്തെ കണക്കെടുപ്പിന്റെ പ്രധാന സവിശേഷത. പക്ഷിനിരീക്ഷകനും പത്തനംതിട്ട ബേഡേഴ്‌സ് കൂട്ടായ്മ അംഗവുമായ അനീഷ് ശശിദേവനാണ് രാമൻചിറയിൽ മഞ്ഞവരയൻ പ്രാവിനെ കണ്ടെത്തിയത്. പൂട്ടിയ ചിറകിന്റെ ഓരത്ത് നീളത്തിൽ മഞ്ഞവരയും ആൺപക്ഷികളുടെ മാറിൽ ഓറഞ്ച് നിറവും ഉള്ള മനോഹാരിതയുള്ള പച്ച പ്രാവുകൾ ആണിവ. നാലുദിവസം കാട്ടിലോ നാട്ടിലോ പട്ടണത്തിലോ പാടത്തോ പറമ്പിലോ എവിടെയും 15 മിനിട്ടു വീതം നിരീക്ഷിച്ച് കാണുകയും കേൾക്കുകയും ചെയ്യുന്ന പക്ഷികളുടെ നിശ്ചിത രീതിയിലുള്ള പട്ടികകൾ തയ്യാറാക്കി ആഗോള വെബ്‌സൈറ്റിൽ ശേഖരിച്ചാണ് കണക്കെടുപ്പ് നടത്തിയത്.
ജില്ലയിൽ 203 ഇനത്തിലുള്ള പക്ഷികളെ നിരീക്ഷിച്ചു. ജില്ലയിലെ വനപ്രദേശങ്ങളിലും ഇത്തവണ കാര്യമായി നിരീക്ഷണം നടത്താൻ കഴിഞ്ഞു. ഓരോ പ്രദേശത്തെയും പക്ഷികളുടെ എണ്ണത്തിലും ജാതിവൈവിദ്ധ്യത്തിലുമുള്ള ഏറ്റക്കുറച്ചിലുകൾ മനസിലാക്കി പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിന് ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങളാണ് ഉപയോഗിക്കുന്നത്.

പത്തനംതിട്ട ബേഡേഴ്‌സ്

പക്ഷിപഠനസംരക്ഷണരംഗത്ത് പ്രവർത്തിക്കുന്ന രാജ്യത്തെ വിവിധ സംഘനടകളുടെ കൂട്ടായ്മയായ ബേഡ് കൗണ്ട് ഇന്ത്യ ആണ് രാജ്യത്ത് ജി.ബി.ബി.സി കണക്കെടുപ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്‌സ് ആണ് ജില്ലയിൽ കണക്കെടുപ്പിന് നേതൃത്വം വഹിച്ചത്. വനംവകുപ്പിന്റെയും ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെയും സഹകരണവുമുണ്ടായിരുന്നു. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിലെ ബേഡ് ക്ലബ് അംഗങ്ങളും പങ്കെടുത്തു. പക്ഷിനിരീക്ഷകരായ ജിജി സാം, അനീഷ് ശശിദേവൻ, ഹരി മാവേലിക്കര, റോബിൻ സി കോശി, അജു കെ.രാജു, അലൻ അലക്‌സ്, ആദർശ് അജയ് എന്നിവർ ജില്ലയിൽ നേതൃത്വം നൽകി.

ജില്ലയിൽ 203 ഇനം പക്ഷിജാതികൾ

പക്ഷികളുടെ എണ്ണത്തിലും ജാതി വൈവിദ്ധ്യത്തിലും കാണുന്ന ഏറ്റക്കുറച്ചിലുകൾ മനസിലാക്കുന്നത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ സഹായകമാകും.

ഹരി മാവേലിക്കര, പത്തനംതിട്ട ബേഡേഴ്സ് കോർഡിനേറ്റർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.