പത്തനംതിട്ട : സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ പട്ടികവർഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും അട്ടത്തോട് പടിഞ്ഞാറേക്കര , കിഴക്കേക്കര എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവിലേക്കും പെരുനാട് ഗ്രാമപഞ്ചായത്തിൽ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും എസ്.ടി പ്രൊമോട്ടർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒൻപതിന് രാവിലെ 11ന് റാന്നി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടക്കും. അട്ടത്തോട് പടിഞ്ഞറേക്കര , കിഴക്കേക്കര എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും 20നും 35 നും മദ്ധ്യേ പ്രായപരിധി ഉള്ളതുമായ പട്ടികവർഗ യുവതീയുവാക്കൾക്ക് പങ്കെടുക്കാം. ഫോൺ : 04735 227703.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |