അടൂർ : എൻ.എസ്.എസ് വിദ്യാഭ്യാസ ധനസഹായവും പ്രവർത്തകയോഗവും യൂണിയൻ വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ജാതിമത ഭേദമന്യേ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുമെന്നും അടുത്ത അദ്ധ്യായന വർഷം മുതൽ അടൂർ യൂണിയനിൽ നടപ്പാക്കുമെന്നും കലഞ്ഞൂർ മധു പറഞ്ഞു. യൂണിയൻ കമ്മിറ്റിയംഗങ്ങളായ സി.ആർ.ദേവലാൽ, മാനപ്പള്ളി ബി.മോഹൻകുമാർ, ഡോ.എസ്. മുരുകേശ്, ജയചന്ദ്രൻ ഉണ്ണിത്താൻ, പ്രശാന്ത് പി.കുമാർ, പ്രതിനിധിസഭാംഗം ജി. വിജയകുമാരൻ നായർ, എം.എ.അനിൽ കുമാർ, ഇലക്ട്രറൽറോൾ മെമ്പർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ജി.അജിത് കുമാർ സ്വാഗതവും എൻ.എസ്.എസ് ഇൻസ്പെക്ടർ വി.പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു. യുവസംവിധായകൻ വിഷ്ണുമോഹനെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |