മല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗം എഴുമറ്റൂർ 1156 ാം നമ്പർ ശാഖയിലെ ആടു വിതരണ പദ്ധതിയുടെ ഉദ്ഘാടനം യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്. രവീന്ദ്രനും തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ.എസ്. ഉഴത്തിലും ചേർന്ന് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗൺസിലർ ബിജു മേത്താനം,അനിൽ ചക്രപാണി,പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ ,ശാഖായോഗം പ്രസിഡന്റ് സന്തോഷ് സായി, സെക്രട്ടറി പ്രതീഷ് കെ.ആർ,വനിതാസംഘം പ്രസിഡന്റ് രാജി ബിജു, സെക്രട്ടറി വിജി സനോജ്, വനിതാസംഘം യൂണിയൻ കോഡിനേറ്റർ അനിതാപ്രതീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |