പത്തനംതിട്ട : നാഷണൽ എംപ്ളോയ്മെന്റ് സർവീസിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി മെഗാജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. സ്വകാര്യ മേഖലയിലെ അമ്പതിൽപരം ഉദ്യോഗദായകർ 25ന് തിരുവനന്തപുരം കാര്യവട്ടം എൻജിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന മെഗാജോബ് ഫെസ്റ്റിൽ പങ്കെടുക്കും. എസ്.എസ്.എൽ.സി ,ഡിപ്ലോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ഒഴിവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാം. ഫോൺ : 04682222745 (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,പത്തനംതിട്ട), 0471 27417131, 0471 2992609 (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |