പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് ക്ഷീരസംഗമം ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാ ദേവി അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യൂ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, സാലി ലാലു തുടങ്ങിയവർ പങ്കെടുത്തു. ക്ഷീരസംഗമത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ഡോ.ശുഭ പരമേശ്വരൻ, സീനിയർ ക്ഷീര വികസന ഓഫീസർ സിവി പൗർണമി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |