ചെങ്ങന്നൂർ : നിയമസഭയ്ക്കുള്ളിൽ കോൺഗ്രസ് എം.എൽ.എമാർക്കെതിരെ സി.പി.എം എം.എൽ.എമാർ നടത്തിയ അതിക്രമങ്ങളിലും സ്പീക്കറുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.ദേവദാസ്, സുജ ജോൺ, സോമൻ പ്ലാപ്പളളി, ശ്രീകുമാർ പുന്തല, പി.ഡി മോഹൻ, അലീന വേണു, പി.വി ഗോപിനാഥൻ, സജീവ് വെട്ടിക്കാട്ട്, എം.ബി ബിന്ദു, പ്രമോദ് ചെറിയനാട്, കെ.ലെജു കുമാർ, പി.ഡി വാസുദേവൻ, എം.ജി രാജപ്പൻ, കെ.ശശികുമാർ,റിജോ ജോൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |